#MurderCase | 'കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ കൊല്ലുമെന്ന് കരുതിയില്ല'; ആറ് വയസ്സുകാരി മുസ്കാന്‍റെ പിതാവ്

#MurderCase | 'കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ കൊല്ലുമെന്ന് കരുതിയില്ല'; ആറ് വയസ്സുകാരി മുസ്കാന്‍റെ പിതാവ്
Dec 21, 2024 09:30 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ.

രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നു. കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു.

പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നുവെന്നും അജാസ് ഖാൻ പറഞ്ഞു.

അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു.

അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്.

അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു.

അജാസിനു കൊലപാതകത്തിൽ പങ്ക് ഇല്ല എന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.

ആറ് വയസ്സുകാരി മുസ്കാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

രാവിലെ 10 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലാണ് ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

#wife #angry #child #did #not #intend #kill #Father #six #year #old #Muskan

Next TV

Related Stories
#lottery  |    80 ലക്ഷം നിങ്ങൾക്കോ?  കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 21, 2024 03:55 PM

#lottery | 80 ലക്ഷം നിങ്ങൾക്കോ? കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#assault | കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ടിടിഇക്ക് നേരെ കൈയേറ്റം; യാത്രക്കാരൻ പിടിയിൽ

Dec 21, 2024 03:54 PM

#assault | കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ടിടിഇക്ക് നേരെ കൈയേറ്റം; യാത്രക്കാരൻ പിടിയിൽ

തട്ടിക്കയറിയ പ്രതി, വിനീത് രാജിന്റെ കൈവശമുള്ള ഐ പാഡ്...

Read More >>
#brutallybeaten | ഇരുമ്പുവടി കൊണ്ട് യുവാവിന് ക്രൂര മർദ്ദനം;  ആക്രമണം ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച്

Dec 21, 2024 03:31 PM

#brutallybeaten | ഇരുമ്പുവടി കൊണ്ട് യുവാവിന് ക്രൂര മർദ്ദനം; ആക്രമണം ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച്

പണം വെച്ച് ചീട്ട് കളിച്ച സംഘത്തെ പഞ്ചവടി സെന്ററിൽ നിന്ന് രണ്ട് മാസം മുൻപ് അറസ്റ്റ്...

Read More >>
#accident |  നിർത്തിയിട്ട ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

Dec 21, 2024 03:25 PM

#accident | നിർത്തിയിട്ട ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

പെൺകുട്ടിയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

Dec 21, 2024 03:15 PM

#fire | ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം....

Read More >>
Top Stories

Entertainment News